തിരുവനന്തപുരം: വീട്ടിൽ പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. നാലാംക്ലാസ്സുകാരിയെ വീടിനകത്ത് കൂട്ടികൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പുത്തൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ (68) എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.
പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവിനും ഒരു ലക്ഷത്തി പത്തായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി വിധി ന്യായത്തിലൂടെ ഉത്തരവിട്ടു.
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിത നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി പ്രതിയുടെ വീട്ടിൽ പാലു വാങ്ങാൻ പോകുമായിരുന്നു. ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീടിനകത്ത് കയറ്റി പലതവണ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. വിവരം പുറത്തു പറയാതിരിക്കാൻ മിഠായിയും രൂപയും പ്രതി നൽകുമായിരുന്നു. സമാനമായ മറ്റൊരു കേസിൽ സി ഡബ്ലിയു സി മുൻപാകെ മൊഴി നൽകുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്.
Read more…..
- എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി വീണയുടെ കമ്പനി
- പിണറായി വിജയന് ഭരിക്കാനറിയാത്തതിന് ദില്ലിയിൽ സമരം ചെയ്തിട്ട് കാര്യമില്ല: കെ.സുരേന്ദ്രൻ
- പിന്നാക്കവിഭാഗക്കാരൻ ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :രാഹുല് ഗാന്ധി
- സി.പി.എം ന്റെ കേന്ദ്ര വിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല
- കൊല്ലത്തെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് പണത്തിനുവേണ്ടിയെന്ന് ക്രൈം ബ്രാഞ്ച്: കേസിലെ കുറ്റപത്രം സമർപ്പിച്ചു
തുടർന്ന് മാറനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ മാറുനല്ലൂർ സബ് ഇൻസ്പെക്ടർ മാരായിരുന്ന തൻസിം അബ്ദുൽ സമദ്, സതികുമാർ ടി എന്നിവരാണ് അന്വേഷണ പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ