തിരുവനന്തപുരം: മൊബൈൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ചതിന് തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവറിന്റെ പ്രവർത്തനത്തിന് സ്ഥാപിച്ചിരുന്ന ബാറ്ററികൾ മോഷ്ടിച്ച കേസിലാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്തത്. തിരുനെൽവേലി അംബാ സമുദ്രം കല്ലിടൈകുറിച്ചി മേൽമുഖനാടാർ തെരുവ് സ്വദേശി അലക്സാണ്ടർ(33) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ വീട്ടിൽ നിന്നും പിടികൂടുകായായിരുന്നു.
ഈ മാസം നാലിന് വിഴിഞ്ഞം ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിന് സമീപം സ്ഥാപിച്ചിട്ടുളള ടവറിന്റെ ക്യാബിൻ തകർത്തായിരുന്നു 23 ബാറ്ററികൾ ഇയാൾ കവർന്നത്. ബാറ്ററികൾക്ക് രണ്ട ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ബാറ്ററികൾ തമിഴ്നാട്ടിലെ ആക്രിക്കടയിൽ വിറ്റ് 68000 രുപ കെെപ്പറ്റി. ഇതിൽ നിന്ന് 20000 രൂപ ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങിയെന്നും പോലീസ് വ്യക്തമാക്കി.
തമിഴ്നാട്ടിലെ സ്വകാര്യ ട്രാവൽസിലെ ഡ്രൈവറാണ് പ്രതി. മോഷണത്തിനായി ഇയാൾ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഈ കാറുമായി ഏതാനു മാസം മുമ്പ് മോഷണ സ്ഥലത്തെത്തിയിരുന്നു. ഇയാളുടെ കാറിന്റെ നമ്പറും സൈബർ സെല്ലിന്റെ സഹായത്തോട മൊബൈൽ ഫോൺ ലൊക്കേഷനും കണ്ടെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വൈൻപാർലർ കുത്തിത്തുറന്ന് മോഷണം നടത്തിയതിനും, കടകുത്തിത്തുറന്നുളള മോഷണത്തിനും ഇയാൾക്കെതിരെ അംബാസമുദ്രം പോലീസ് കേസെടുത്തിട്ടുണ്ട്. വിഴിഞ്ഞം എസ്.എച്ച്.ഒ. പി. വിനോദ്, എസ്.ഐ.ജെ.പി. അരുൺകുമാർ, സി.പി.ഒ മാരായ രാമു.പി.വി.നായർ, അരുൺ.പി. മണി,ആർ.യു. ഷൈൻ രാജ്, എസ്.ആർ.സുജിത് എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ