കൊച്ചി: നൈപുണ്യ പരിശീലനം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള എൽബിഎസ് സെന്ററിന്റെ കീഴിൽ എൽ.ബി.എസ് സ്കിൽ സെന്ററുകൾ കേരളത്തിൽ ഉടനീളം പ്രവർത്തനം ആരംഭിക്കുന്നു. ആദ്യ നിലയിൽ കേരളത്തിൽ 72 സെന്ററുകൾ ആണ് ആരംഭിക്കുന്നത് .എൽ.ബി.എസ്. സ്കിൽ സെന്റർ ലക്ഷദീപിൽ തുടങ്ങുന്നതിന് തത്വത്തിൽ സർക്കാർ അനുമതിയായിട്ടുണ്ട്. പൂജപ്പുര എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ .ആർ ബിന്ദു ഉൽഘാടനം ചെയ്തു .
കേരളത്തിലെ യുവാക്കളുടെ നൈപുണ്യ പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ആധുനിക കോഴ്സുകളിൽ തൊഴിൽ നൈപുണ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും മുൻ നിറുത്തിയാണ് എൽ.ബി.എസ് സ്കിൽ സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്. ഐ ടി കോഴ്സുകൾക്കു പുറമെ ഏറെ തൊഴിൽ സാധ്യതകളുള്ള ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഫൈൻ ആർട്സ്, ടൂറിസം, ഏവിയേഷൻ ഓട്ടോമൊബൈൽ, ഡിസൈൻ എന്നീ മേഖലകളിലെ കോഴ്സുകൾക്കുകൂടിയാണ്
പ്രാധാന്യം നൽകിയിരിക്കുന്നത്. ഗവണ്മെന്റ് അപ്പ്രൂവ്ഡ് കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് www.lbsskillcentre.com എന്ന വെബ്‌സൈറ്റിൽ നിന്നും നിങ്ങളുടെ അടുത്തുള്ള സെന്ററിന്റെ വിവരങ്ങൾ കിട്ടും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക