എണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ മികച്ച ഗ്രന്ഥത്തിന് അവാർഡ് നൽകുവാൻ സർവ്വകലാശാല തീരുമാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്.
40 വയസ്സിൽ താഴെയുളളവരുടെ രചനകളാണ് അവാർഡിന് പരിഗണിക്കുക. 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് അയയ്ക്കേണ്ടത്. പഠന ഗ്രന്ഥത്തിന്റെ ഒരു കോപ്പിയാണ് അവാർഡിനായി അയയ്ക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 29. അയയ്ക്കേണ്ട വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി – 683574.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക