ആവശ്യമായ ചേരുവകൾ
വേവിച്ച കാരറ്റ് – രണ്ടെണ്ണം
പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
ഏലക്ക – ഒന്ന്
തണുത്ത പാൽ -ഒരു പാക്ക്
ഐസ്ക്രീം – രണ്ട് സ്പൂൺ
തയാറാക്കുന്ന വിധം
വേവിച്ച കാരറ്റും പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഇതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
ഇത് ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം. വേണമെങ്കിൽ ബൂസ്റ്പൊടിയും മുകളിൽ വിതറിയിടാം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക