ഒരുവിധപ്പെട്ട എല്ലാവർക്കും ഇഷ്ട്ടമാണ് പുഡ്ഡിംഗ്. ചോക്ലേറ്റ് പുഡ്ഡിംഗ് ആണെങ്കിൽ കുട്ടികൾക്കു വളരെ പ്രിയപ്പെട്ടതും.
കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് പുഡ്ഡിംഗ് നമ്മുടെ വീടുകളിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. അതും വളരെ കുറച്ചു ചേരുവകൾ കൊണ്ട്. അതിഥികൾക്ക് മധുരം വിളമ്പാനും പുഡ്ഡിംഗ് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
കോക്കോ പൌഡർ-1/2കപ്പ്
കോൺഫ്ലോർ-1/4 കപ്പ്
പഞ്ചസാര -1 കപ്പ്
പാൽ -4 കപ്പ്
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് -1 ടീസ്പൂൺ
ബട്ടർ -1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് കോക്കോ പൗഡർ, കോൺ ഫ്ലോർ, പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായൊന്നു യോജിപ്പിച്ച ശേഷം തീ ഓൺ ചെയ്യണം.
രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ നന്നായി ഇളക്കി കൊടുക്കുക.
തീ ഓഫ് ചെയ്ത ശേഷം ബട്ടറും വാനില എസ്സെൻസും ഉപ്പും ചേർത്ത് യോജിപ്പിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുത്താൽ ചോക്ലേറ്റ് പുഡ്ഡിംഗ് റെഡി.
ഇഷ്ടമുള്ള ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്സ് വെച്ച് അലങ്കരിക്കാം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക