ആവശ്യമുള്ള ചേരുവകൾ
1. മൈദ – രണ്ട് കപ്പ്
2. ഉപ്പ് – ആവശ്യത്തിന്
3. വെള്ളം – ആവശ്യത്തിന്
4. വെജിറ്റബൾ ഓയിൽ – മൂന്ന് ടേബിൾ സ്പൂൺ
5. ബീഫ് – 200 ഗ്രാം
6. മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
7. ഇഞ്ചി – ഒരു ടേബിൾസ്പൂൺ
8. വെളുത്തുള്ളി – ഒരു ടേബിൾസ്പൂൺ
9. വലിയ ഉള്ളി -രണ്ട് (ചെറുതായി അരിഞ്ഞത്)
10. കുരുമുളക് പൊടി – അര ടേബിൾസ്പൂൺ
11. മല്ലിയില – ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മൈദ ആവശ്യത്തിന് ഉപ്പും വെള്ളവും കുറച്ച് ഓയിലും ചേർത്ത് കുഴച്ചുവക്കുക.
ശേഷം ഫില്ലിങ് തയാറാക്കാനായി ബീഫ് മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വേവിച്ചുവെച്ച ബീഫ് ചോപ്പ് ചെയ്തെടുക്കുക.
ഒരു ബൗളിൽ ചോപ്പ് ചെയ്ത് വെച്ച ബീഫും ഇഞ്ചി – ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി, വലിയ ഉള്ളി, കുരുമുളക് പൊടി, മല്ലിയില, ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം കുഴച്ചുവെച്ച മൈദമാവിൽനിന്ന് ഓരോ ചെറിയ ബോളുകളാക്കി കട്ടികുറച്ച് പരത്തി എടുക്കുക.
തയാറാക്കിവച്ച ഫിലിങ്സ് അതിനുള്ളിൽ വെച്ച് ചെറിയ കിഴി രൂപത്തിൽ ആക്കി എടുക്കുക.
15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ ബീഫ് മോമോസ് റെഡി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക