ആലപ്പുഴ: ജില്ല പഞ്ചായത്ത് കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ രണ്ടു പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളായി മാറുന്നുവെന്നത് അഭിമാനകരമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വ്യക്തമാക്കി. ശുചിത്വം, പാലിയേറ്റീവ് മേഖലകളുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതികളാണ് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇടം നേടിയത്.
കുട്ടികളില്‍ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച സ്പോര്‍ട്സാണ് ലഹരി പദ്ധതി ഈ വര്‍ഷവും തുടരും. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പണം ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ സ്കൂളില്‍ 60 ലക്ഷം രൂപയോളം ചെലവഴിച്ച് ടര്‍ഫ് നിര്‍മ്മാണം, കനോയിങ് പരിശീലനം, മാഗസീന് തുടങ്ങിയവ ആരംഭിക്കാനുമായി.
ആരോഗ്യമേഖലയില്‍ സ്ത്രീ സൗഹൃദ ജില്ല എന്ന പദ്ധതി ഫലപ്രദമായി നടപ്പിലാക്കിക്കഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നു. പാലിയേറ്റീവ് രംഗത്ത് 500 വോളണ്ടിയര്‍മാര്‍ക്ക് ട്രെയിനിങ് നല്കി. സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ്ണ ശുചിത്വ ജില്ല പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നല്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും ആലപ്പുഴ ജില്ലയിലാണെന്നും പ്രസിഡന്റ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക