അബുദാബി ∙ ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ അബുദാബിയിൽ ഉടൻ സർവീസ് നടത്തും. എമിറേറ്റിലെ പ്രധാന ദ്വീപുകളിലേക്കാണ് സേവനം. സുരക്ഷ വർധിപ്പിച്ചും ചെലവ് കുറച്ചുമുള്ള വാട്ടർ ടാക്സി യാത്ര സഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. സമസ്ത ഗതാഗത മേഖലകളിലും നിർമിത ബുദ്ധി വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ജലഗതാഗതത്തിലേക്കും വ്യാപിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്കുള്ള ഡ്രൈവറില്ലാ ബോട്ടിനു പുറമെ ചരക്കു നീക്കത്തിനും ഇത്തരം ബോട്ടുകൾ ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്നും സൂചിപ്പിച്ചു. സമുദ്രത്തിലെ സ്ഥിതിഗതികൾ കണ്ടറിഞ്ഞ് യാത്ര ക്രമീകരിക്കാൻ സാധിക്കുന്ന സ്വയം നിയന്ത്രിത ബോട്ടുകളായതിനാൽ സേവനം തടസ്സപ്പെടില്ലെന്നതാണ് നേട്ടം. യാത്രാമധ്യേ തടസ്സമുണ്ടെങ്കിൽ വഴി മാറി സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ പര്യാപ്തമാണ് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ആഴ്ചയിൽ 24 മണിക്കൂറും സേവനം നടത്താമെന്നതിനു പുറമെ വാട്ടർ ടാക്സിക്ക് കടത്തു വള്ളങ്ങളെ അപേക്ഷിച്ച് പരിപാലന ചെലവും കുറവായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു