സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടി

ആലപ്പുഴ:സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏഴ് കോടി രൂപ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതികള്‍ക്കായി 10.49 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സമഗ്ര വിദ്യാഭ്യാസ പദ്ധതി, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന്, എസ്.എസ്.കെ. വിഹിതം, സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന്, ഹൈടെക് ക്ലാസ് റൂം എന്നിവയ്ക്ക് തുക മാറ്റിവെച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ആണ് ലഹരി ക്യാമ്പയിന്‍, ഇന്നവേഷന്‍ ചലഞ്ച്, കലാസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്ന അഗ്‌നിക, നൈറ്റ് ക്ലബ്ബ് എന്നീ പദ്ധതികള്‍ക്കും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക