ആലപ്പുഴ:ഭിന്നശേഷി വ്യക്തികള്‍, ട്രാന്‍സ്ജെന്‍ഡര്‍, എച്ച്.ഐ.വി. ബാധിതര്‍, ചലനശേഷി നഷ്ടപ്പെട്ടവര്‍, വയോജനങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിങ്ങനെ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് ബജറ്റ്. ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്കുന്ന പദ്ധതിയ്ക്കായി 50 ലക്ഷം രൂപയാണ് മാറ്റിവെച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് റിഹാബിലേഷന്‍ സെന്റര്‍ പദ്ധതിയായ ലക്ഷ്യയ്ക്ക് മൂന്ന് കോടി, ക്യാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യ, ആശാവര്‍ക്കര്‍മാര്‍ക്ക് ഇരുചക്രവാഹനം സബ്സിഡി നിരക്കില്‍ നല്കുന്ന കരുതല്‍ പദ്ധതിക്ക് ഒരു കോടി രൂപ എന്നിങ്ങനെ മറ്റിവെച്ചിട്ടുണ്ട്.
വൃദ്ധരും ക്യാന്‍സര്‍ രോഗികളുമായ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് നിറവ് പദ്ധതി, എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകഹാരം നല്‍കുന്നതിന് 60 ലക്ഷം രൂപയുടെ പാഥേയം പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സാമൂഹ്യ സുരക്ഷയും തൊഴില്‍ പരിശീലനവും നല്കുന്ന പദ്ധതി എന്നിവയും ബജറ്റില്‍ ഇടം നേടി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക