സ്വത്ത് മുഴുവൻ തട്ടിയെടുക്കാൻ മരണപ്പെട്ട അമ്മയുടെ മൃതദേഹത്തിൽ നിന്ന് വിരലടയാളം പതിപ്പിക്കുന്ന മകൻ എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നത്തെ ഫാക്ട് ചെക്കിൽ അവകാശവാദതിന്റെ യാഥാർഥ്യമാണ് പരിശോധിക്കുന്നത്.
മരിച്ചതിന് ശേഷം മാതാവിൽ നിന്ന് ഒപ്പിട്ട് എടുക്കുന്ന മനുഷ്യ, ഇത്രെയേ ഉള്ളു എല്ലാം എന്നും പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നുണ്ട്.
പ്രചരിക്കുന്ന വിഡിയോയിൽ കാണുന്നതുപോലെ ഒരു പുരുഷൻ ഒരു സ്ത്രീയുടെ വിരലടയാളം ചില പേപ്പറുകളിൽ എടുക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഇനങ്ങനെയാണ്-
സംഭവം നടന്നത് ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ്. വിരലടയാളം പതിപ്പിക്കുന്നത് ഒരു അഭിഭാഷകനാണെന്നും പറയുന്നുണ്ട്. ഈ വീഡിയോയുടെ യാഥാർഥ്യം അറിയാൻ നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്നാണ് കണ്ടെത്താൻ സാധിച്ചത്. എന്നാൽ മുഴുവനും സത്യമല്ല.
2023 ഏപ്രിൽ 12ലെ റിപ്പോർട്ടിലുള്ള വിവരങ്ങൾ പ്രകാരം മരിച്ച സ്ത്രീയുടെ ചെറുമകൻ ജിതേന്ദ്ര ശർമ്മ വിഡിയോയിൽ കാണുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നതനുസരിച്ച് മരിച്ച സ്ത്രീയുടെ പേര് കമല ദേവി എന്നാണെന്നും ഇവർ തന്റെ അമ്മയുടെ അമ്മായിയാണെന്നും പറയുന്നു. കമല ദേവിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഇവർക്ക് കുട്ടികളില്ല.
വ്യാജ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ വീടും കടയുമടക്കമുള്ള സ്വത്തുക്കളും തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് കമലാ ദേവിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിൽ വ്യാജ വിൽപ്പത്രത്തിൽ കമലയുടെ വിരലടയാളം എടുക്കുന്നത്.
മൃതദേഹം ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് മറ്റൊരിടത്ത് കാർ നിർത്തി അഭിഭാഷകന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിൽപ്പത്രത്തിൽ കമലയുടെ വിരലടയാളം ശേഖരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം