തിരുവനന്തപുരം: കിംസ്ഹെൽത്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ സെന്റർ തിരുവനന്തപുരം വട്ടിയൂർക്കാവിൽ പ്രവർത്തനം ആരംഭിച്ചു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്തിന്റെ കേരളത്തിലെ ഏഴാമത്തെ മെഡിക്കൽ സെന്ററാണിത്. ലാബ്, ഫാർമസി, ഹോം കെയർ സൗകര്യങ്ങൾക്ക് പുറമെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഇഎൻടി, ഡെർമറ്റോളജി, ഗൈനക്കോളജി വിഭാഗങ്ങളുടെ സേവനവും വട്ടിയൂർക്കാവിൽ ലഭ്യമാകും.
അത്യാധുനിക ചികിത്സാ സേവനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് പ്രാദേശികമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മെഡിക്കൽ സെന്ററുകളുമായി കിംസ്‌ഹെൽത്ത് മുന്നോട്ട് വരുന്നത്. വരുമാനത്തിനപ്പുറം സമൂഹസേവനത്തിനാണ് കിംസ്‌ഹെൽത്ത് മുൻതൂക്കം നൽകുന്നതെന്നും ഡോ. എം.ഐ സഹദുള്ള വ്യക്തമാക്കി.
വട്ടിയൂർക്കാവ് എസ്.ബി.ഐ ബാങ്കിന് സമീപമാണ് പുതിയ മെഡിക്കൽ സെന്റർ. ഇതിന് പുറമെ കുറവന്‍കോണം, കമലേശ്വരം, ആറ്റിങ്ങല്‍, പോത്തൻകോട്, വെടിവച്ചാൻകോവിൽ, ആയൂർ എന്നിവിടങ്ങളിലാണ് കിംസ്‌ഹെല്‍ത്തിന്റെ മറ്റ് മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കിംസ്ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം നജീബ്, ഡയറക്ടർ ഇ.ഇക്‌ബാൽ, ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. സുഹ്റ പി.എം, സിഇഒ ജെറി ഫിലിപ്പ്, മുൻ പോലീസ് മേധാവി രമൺ ശ്രീവാസ്‌തവ, കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലു, ഓ മൈ ജീന്‍ ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍, ഫ്‌ളോട്ടല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി എം.ആര്‍ നാരായണന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക