ദോഹ: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ രണ്ടാം സെമിയില്‍ ഇറാനെ തകര്‍ത്ത് ആതിഥേയരായ ഖത്തര്‍. ഇറാന്റെ രണ്ടിനെതിരേ മൂന്ന് ഗോള്‍ നേടിയാണ് ഖത്തറിന്റെ ജയം.
ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുംഗോള്‍ നേടി. സര്‍ദാര്‍ അസ്മൗന്, അലി റസ ജാന്‍ബക്ഷ് എന്നിവരാണ് ഇറാനായി ഗോള്‍ നേടിയത്. ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളി.
കളിയിലെ ആദ്യ നീക്കം തന്നെ ഗോളിൽ അവസാനിപ്പിച്ചായിരുന്നു ഇറാൻ തുടങ്ങിയത്. നാലാം മിനിറ്റിൽ തങ്ങൾക്കനുകൂലമായി ലഭിച്ച ത്രോവിൽ നിന്നായിരുന്നു ഗോളിലേക്കുള്ള തുടക്കം. ഖത്തര്‍ ഗോള്‍ കീപ്പറെയും പ്രതിരോധ നിരയെയും കാഴ്ചക്കാരാക്കിയുള്ള സര്‍ദാര്‍ അസ്മൗന്റെ കിടിലന്‍ കിക്കില്‍ ഇറാന് ആദ്യ ലീഡ് നേടി (1-0). ത്രോവില്‍ ലഭിച്ച പന്ത് ഓവര്‍ ഹെഡ് കിക്കിലൂടെയാണ് വലയിലെത്തിച്ചത്.
17ാം മിനിറ്റിൽ ജാസിം ജാബിറിലൂടെ സമിനില പിടിച്ചവരെ 43ാം മിനിറ്റിൽ ഉശിരൻ ലോങ് റേഞ്ച് ഷോട്ടിലൂടെ അക്രം അഫീസ് ലീഡു നൽകി. ഒടുവിൽ 82ാം മിനിറ്റിൽ അൽമുഈസ് അലി കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഖത്തറിന്റെ പട്ടിക തികഞ്ഞു. 51ാം മിനിറ്റിൽ അലി റിസ ജഹൻ ബക്ഷ പെനാൽറ്റി ഗോളിലൂടെ ഇറാന് ഉയിർത്തെഴുന്നേൽപ് നൽകിയെങ്കിലും മിന്നും ആക്രമണവും, കരുത്തുറ്റ പ്രതിരോധവും ഒപ്പം 13 മിനിറ്റു നീണ്ട ഇഞ്ചുറി ടൈമിലെ ഭാഗ്യത്തിന്റെ അകമ്പടി കൂടിയായതോടെ ഖത്തറിന്റെ ഫൈനൽ പ്രവേശം ഉറപ്പായി.
ഇരു ടീമുകളു ആക്രമണ ഫുട്ബോള്‍ ശൈലിയാണ് പുറത്തെടുത്തത്. 93-ാം മിനിറ്റില്‍ ഷൊജേ ഖാലിസാദന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ