മസ്കത്ത്: സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ബിസിനസ്, പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നവർ ലൈസൻസ് നേടണമെന്ന് ഉണർത്തിച്ച് വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയ ഓൺലൈൻ അറിയിപ്പിലാണ് ഒമാനിലെ ഇ-കോമേഴ്സ് വ്യാപാരികൾ ലൈസൻസ് നേടണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
ഓൺലൈൻ വ്യാപാരം നിയമപരമായി നിയന്ത്രിക്കാൻ ചട്ടക്കൂട് സ്ഥാപിക്കാനും പ്രാദേശിക ഇ-സ്റ്റോറുകൾ ഔപചാരികമാക്കാനുമാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം’ വഴി അപേക്ഷ സമർപ്പിച്ച് ലൈസൻസ് സ്വന്തമാക്കം.
നടപടികൾ താഴെ കൊടുക്കുന്നു:
• ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുക (business.gov.om),
• ‘ബിസിനസ്’ തിരഞ്ഞെടുക്കുക, വാണിജ്യ രജിസ്ട്രേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കുക
• ഇതിനുശേഷം ‘ഗോ ടു ലൈസൻസി’ൽ മൈ കൊമേഴ്സ്യൽ രജിസ്ട്രി ലൈസൻസ്’ എന്നതിലേക്ക് പോകുക
• ഇ-കോമേഴ്സ് ലൈസൻസ് നൽകുന്നതിന് ‘yes’ തിരഞ്ഞെടുക്കുക
• ചെയ്യാനുദ്ദേശിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾ തിരഞ്ഞെടുത്ത ശേഷം നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
• കമ്പനികളുടെ തരം തിരഞ്ഞെടുക്കുന്നതിനായി choose places of activity എന്നതിൽ ക്ലിക്ക് ചെയ്യുക
• ഇതിനുശഷം കമ്പനിയുടെ പേര്, ഓൺലൈൻ സ്റ്റോർ ലിങ്ക് എന്നിവർ ചേർക്കുക. തുടർന്ന് ആവശ്യമുള്ള രേഖകളും ഫീസുകളും മറ്റും സമർപ്പിച്ച് ലൈസൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു