ന്യൂഡൽഹി: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ആക്രമണം ഉണ്ടായത്. ഭീകരരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് സ്വദേശി രോഹിത്തിനാണ് പരിക്കേറ്റത്.
ഭീകരരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിൽ പരിക്കേറ്റയാളെ ചികിത്സക്കായി സംഭവസ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















