കുവൈത്ത്സിറ്റി: എന്‍.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം വെള്ളിയാഴ്ച സാൽവ പാംസ് ബീച്ച് ഹോട്ടലിൽ നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം പ്രമുഖ വ്യവസായി എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യും.
കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോമസൺ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകിയവര്‍ക്ക് എന്‍.എസ്.എസ് ഏര്‍പ്പെടുത്തിയ പ്രഥമ ഭാരത കേസരി മന്നം പുരസ്കാരം എം.എ. യൂസുഫലിക്ക് ചടങ്ങിൽ സമർപ്പിക്കും.
കുവൈത്തിലെ വ്യവസായിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കും. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്യും. മന്നം ഭവനപദ്ധതി ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
വാര്‍ത്തസമ്മേളനത്തില്‍ എന്‍.എസ്.എസ് കുവൈത്ത് പ്രസിഡന്റ് അനീഷ് പി. നായര്‍, ജനറല്‍ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ, ട്രഷറര്‍ ശ്യാം ജി. നായർ, വനിത സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
എന്‍.എസ്.എസ് കുവൈത്ത് മന്നം പുരസ്കാരം എം.എ. യൂസുഫലിക്ക്
കുവൈത്ത്സിറ്റി: നായര്‍ സര്‍വിസ് സൊസൈറ്റി കുവൈത്ത് മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഭാരതകേസരി മന്നം പുരസ്കാരം’ പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക്. മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി ഒമ്പതിന് കുവൈത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം കൈമാറും.
എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി. വിജയകുമാര്‍, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള, സജിത് സി. നായര്‍, ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു