കുവൈത്ത്സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോണി മാത്യുവിന്റെ (44) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനും കോൺഗ്രസ് സൈബർ ഗ്രൂപ്പിന്റെ ജി.സി.സി കോഓഡിനേറ്ററുമായിരുന്ന ടോണി മാത്യു കഴിഞ്ഞ ദിവസമാണ് നിര്യാതനായത്.
ചൊവ്വാഴ്ച സബ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ ഒ.ഐ.സി.സി പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകീട്ടോടെ മൃതദേഹം ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ സീന ടോണി അഹമ്മദി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. മക്കൾ: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു