ദുബൈ: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബ്ദുൽ ഖാദര്‍ എന്ന ഖാദര്‍ഖാന്‍ നന്നംമുക്ക് ദുബൈയോട് വിടപറയുകയാണ്. നാട്ടില്‍ നാടക പ്രവര്‍ത്തനവുമായി നടക്കുന്ന സമയത്താണ് 1995 മേയ് 15ന് ഖാദര്‍ഖാന്റെ പ്രവാസത്തിന്റെ തുടക്കം. നാട്ടിലെ ഒരു ട്രാവൽസ് മുഖേന സംഘടിപ്പിച്ച വിസയിൽ മക്കയിലെ ഹിറ ഹോസ്പിറ്റലില്‍ മെഡിക്കല്‍ റിക്കാര്‍ഡ് സെക്ഷനിലായിരുന്നു ആദ്യ ജോലി. ശേഷം അവിടെതന്നെ ലോണ്ടറി ക്വാളിറ്റി സൂപ്പര്‍വൈസറായും ജോലിയിൽ തുടർന്നു. നാലു വർഷത്തിനുശേഷം മക്ക സാഹീര്‍ അല്ത്തേനിയത്തിൽ ജോലി ചെയ്യുന്ന സുഹൃത്തു അസീസ് വഴിയാണ് ദുബൈ വിസ സംഘടിപ്പിച്ചത്. ദുബൈയിൽ ചേക്കേറുന്നതിന്റെ ഭാഗമായി 1999 ഡിസംബറില്‍ സൗദ്യയിൽനിന്ന് വിസ കാന്‍സല്‍ ചെയ്തു നാട്ടിലേക്ക് പോയി. പിന്നാലെ 2000 ജനുവരി 15ന് ദുബൈയിലെത്തി.
ജദ്ധാഫില് ബാര്‍ബര്‍ തൊഴിലാളിയായാണ് പുതുവേഷം. 2016ല്‍ ആ ജോലി വിട്ടു ഡി.ഐപ്പിയിലെ ക്വാളിറ്റി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലിക്ക് കയറി. എട്ടു വർഷത്തിനുശേഷം ഇവിടെനിന്നാണ് പ്രവാസത്തിന്റെ വിരാമം. ക്വാളിറ്റി ഗ്രൂപ്പിന്റെ എം.ഡി സവാദ്, ക്വാളിറ്റി ഗ്രൂപ്പിന്റെ മറ്റൊരു സാരഥിയായ മര്വാന്, ഓഫിസ് സ്റ്റാഫുകളായ സമദ് റാഫീ സിദ്ധീഖ് എന്നിവരോടൊപ്പം യു.എ.ഇയിയോടുള്ള തന്റെ സ്നേഹവും കടപ്പാടും ഒരിക്കലും ജീവിതത്തിൽ മറക്കാനാവില്ലെന്ന് ഖാദര്‍ഖാന്‍ പറയുന്നു. ജോലിക്കിടയിലും സാഹിത്യ ലോകത്തും നിറഞ്ഞുനിൽക്കുന്ന വ്യക്തിയായിരുന്നു ഖാദൽഖാൻ. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഖാദർഖാന്റെ സാഹിത്യ രചനകൾക്ക് മഷി പുരണ്ടിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.
കഥകൾക്കും കവിതകൾക്കും ആക്ഷേപ ഹാസ്യത്തിനും ഒപ്പം നാടക രചനയും സംവിധാനവുമൊക്കെയായി അനുവാചകര്‍ക്ക് സുപരിചിതനാണ് ഖാദര്‍ഖാന്‍ നന്നംമുക്ക്. പ്രവാസലോകത്തെ തിരക്കുകളിൽ പ്രായവും കടന്നുപോയതോടെ ഇനിയുള്ള കാലം നാട്ടിൽ നാടകവും സാഹിത്യവുമായി മുന്നോട്ട് പോകാനാണ് ഖാദർഖാന്റെ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു