ഫുജൈറ: കക്ഷി രാഷ്ട്രീയ ഭേദമെന്യേ പാവങ്ങളെ സഹായിക്കുന്ന മനുഷ്യ സേവനത്തിന്റെ മഹനീയ കേന്ദ്രമാണ് കെ.എം.സി.സി എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി സാമൂഹിക, സാംസ്കാരിക സേവന രംഗത്ത് നിറസാന്നിധ്യമായ ഫുജൈറ കെ.എം.സി.സിയുടെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ സൗകര്യവും സേവന പ്രവര്‍ത്തനങ്ങളുമായി ഫുജൈറ കെ.എം.സി.സി പ്രവര്‍ത്തനം വിപുലീകരിച്ചു.
ഫുജൈറ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ സംസാരിച്ചു.
ഓഫിസ് നവീകരണത്തിൽ മുഖ്യ പങ്കുവഹിച്ച ഫുജൈറ ജനറൽ ട്രേഡിങ്ങും നവീകരണത്തിന് നേതൃത്വം നൽകിയ റഫീഖ് ഇബ്രാഹിമും സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. വി.എം. സിറാജ്, റാഷിദ് ജാതിയേരി, മലപ്പുറം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുത്തൂർ, കാസർകോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ഇ.എ. ബക്കർ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന ജില്ല ഏരിയ കെ.എം.സി.സി ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.
ഫുജൈറ കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ സ്വാഗതവും ട്രഷറർ സി.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു