ഫിറ്റ്നസ് ഇൻഫ്ലുവൻസറും ദിവസവും 100 കിലോമീറ്റർ സൈക്കിള്‍ സവാരി നടത്തുന്നതിന്റെ പേരില്‍ പ്രശസ്തനുമായിരുന്ന സൈക്ലിസ്റ്റ് അനില്‍ കാഡ്സുർ അന്തരിച്ച വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഹൃദയാഘാതം ബാധിച്ചായിരുന്നു അനില്‍ മരണപ്പെട്ടത്. ഫിറ്റ്നസില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന, ലോകമെമ്ബാടുമുള്ള സൈക്കിള്‍ സവാരിക്കാർക്ക് പ്രചോദനമേകിയിരുന്ന അനിലിന്റെ മരണം ഞെട്ടിക്കുന്നതായിരുന്നു. ഇതോടെ വ്യായാമമായാലും ശരീരത്തിന് മതിയായ വിശ്രമവും നല്‍കേണ്ടതുണ്ടെന്ന ചർച്ചകളും ഉയരുന്നുണ്ട്.
അമിതമായി വ്യായാമം ചെയ്യുന്ന ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന അവസ്ഥമൂലം മാനസിക-ശാരീരികാരോഗ്യം അപകടത്തിലാകുന്നവരും നിരവധിയാണ്. ഇപ്പോഴിതാ സമാനമായ സാഹചര്യമാകാം അനിലിനേയും അപകടത്തിലാക്കിയതെന്നു പറയുകയാണ് ഹൈദരാബാദില്‍ നിന്നുള്ള ഡോക്ടറായ സുധീർ കുമാർ. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനിലിന്റെ മരണകാരണമായേക്കാവുന്ന സാഹചര്യത്തേക്കുറിച്ച് സുധീർ പങ്കുവെച്ചിരിക്കുന്നത്.
Benefits of exercise plateau and then becomes detrimental after a certain level
First of all, my heart felt condolences to Anil Kadsur’s family, friends and followers, Om Shanti 🙏
We can not get Anil sahab back, however, it gives us a moment to reflect on what could have gone… https://t.co/aPwqu25Exh pic.twitter.com/Jk3iFeG8YU
— Dr Sudhir Kumar MD DM (@hyderabaddoctor) February 3, 2024
















