ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്ര നേട്ടവുമായി ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഐസിസിയുടെ ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ബൗളറും ബുമ്രയാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ബൗളിംഗ് റാങ്കിംഗിൽ ബുമ്ര ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം ടെസ്റ്റില്‍ കളിയിലെ താരമായിരുന്നു ബുംറ. ഒന്നാമതായിരുന്ന അശ്വിന് രണ്ട് സ്ഥാനങ്ങള്‍ പിറകില്‍ പോയി മൂന്നാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദയാണ് രണ്ടാം സ്ഥാനത്ത്. ബുമ്രക്ക് 881 പോയിന്റുള്ളപ്പോൾ റബാദക്ക് 851 പോയിന്റുണ്ട്. അശ്വിന് 841 പോയിന്റാണുള്ളത്. ഓസീസ് നായകൻ പാറ്റ് കമ്മിറ്റിൻസ് നാലാം സ്ഥാനത്താണ്.
അശ്വിന്, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് മുമ്ബ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.