ദുബായ്∙ ദുബായ് വേൾഡ് സെന്ററിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാർഷിക ഡെന്റൽ കോൺഫറൻസ് &എക്സിബിഷനിൽ(എഇഇഡിസി 2024 )ശ്രദ്ധേയ സാന്നിധ്യമായി മലയാളികളുടെ കീംസ് മെഡിക്കൽ എക്യുമെൻസ് ട്രേഡിങ് എൽഎൽസി. ലോകത്തെങ്ങുമുള്ള ദന്ത ചികിത്സാ വിദഗ്ധരെയും മേഖലയിലെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദർശനത്തിൽ ഏറ്റവും അത്യാധുനിക മെഡിക്കൽ ഡെന്റൽ ഉപകരണങ്ങളുമായാണ് കീംസ് എത്തിയത്.
ഇന്ന് ഡെന്റൽ മെഡിക്കൽ ഉപകരണ വിതരണ രംഗത്തെ ശ്രദ്ധേയമായ ബ്രാൻഡാണ് കീംസ് എന്ന് അധികൃതർ പറഞ്ഞു. ആഗോള നിലവാരമുള്ള രാജ്യാന്തര മെഡിക്കൽ, ഡെന്റൽ ഉപകരണങ്ങളുടെ വിശാലമായ ശ്രേണി ഇവർ വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ ക്ലിനിക്കുള്ള സമ്പൂർണമായ സേവനങ്ങളാണ് ഇവരുടെ പ്രത്യേകത. അൾട്രാസൗണ്ട് മെഷീനുകൾ, എക്സ്-റേ മെഷീനുകൾ, ഡെന്റൽ ചെയർ യൂണിറ്റുകൾ, ലേസർ, സ്കെയിലറുകൾ, ഇൻട്രാ ഓറൽ ക്യാമറകൾ, ഓട്ടോക്ലേവുകൾ, ഡിജിറ്റൽ റേഡിയോഗ്രാഫി സെൻസറുകൾ, ഹാൻഡ്പീസ് ശ്രേണി, ഡെന്റൽ മൈക്രോസ്കോപ്പ്, ലൈറ്റ് ക്യൂർ യൂണിറ്റുകൾ, ബ്ലീച്ചിങ് യൂണിറ്റുകൾ, ഡെന്റൽ കാബിനറ്റുകൾ, ഫിസിയോ ഡിസ്പെനറുകൾ, ഫിസിയോ ഡിസ്പെൻസറുകൾ എന്നിവ അടക്കം സ്വന്തം ബ്രാൻഡിലാണ് വിപണിയിൽ എത്തിക്കുന്നത്. അതിനൊപ്പം തന്നെ വാർഷിക മെയിന്റനൻസും വിവിധ ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനകളും, ഇൻസ്റ്റാളേഷനും അടക്കം വൈവിധ്യമാർന്ന സേവനങ്ങളും നൽകിവരുന്നുണ്ട്. നൂതനവും സംയോജിതവുമായ ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങളും സേവനങ്ങളും ഏറ്റവും മികച്ച രീതിയിലാണ് വിപണിയിൽ എത്തിക്കുന്നതെന്ന് കീംസിന്റെ അണിയറ പ്രവർത്തകരായ റഷീദ് കീംസ്, നവാസ് കീംസ്, നിയാസ് കീംസ് എന്നിവർ അറിയിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് അജ്മാനിൽ സ്ഥാപിതമായ സംരംഭത്തിന് ദുബായിലും ഓഫിസ് ഉണ്ട്.
ഇവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കയറ്റി അയക്കുന്നു. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും ആഫ്രിക്കയിലും കീംസിന് സ്ഥാപനം തുടങ്ങാൻ പദ്ധതിയുണ്ടെന്നും സൗദി അറേബ്യയിൽ വൈകാതെ കീംസ് ഓഫിസ് തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു