റാഞ്ചി: ഇ.ഡി അടുത്തിടെ പിടിച്ച് ജയിലിലടച്ച ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനെ കാറ്റും വെളിച്ചവും കടക്കാത്ത ഒരു ഇരുട്ടറിയിലാണ് ഇട്ടിരിക്കുന്നതെന്ന് ആരോപണം. കോടതിയില്‍ സോറനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ രാജീവ് രഞ്ജനാണ് ഈ വിവരം വെളിപ്പെടുത്തിയത്. സോറന്റെ റിമാന്‍ഡ് അഞ്ചു ദിവസത്തേക്ക് കോടതി നീട്ടുകയും ചെയ്തു.
ജനലുകളൊന്നുമില്ലാത്ത ഒരു നിലവറയിലാണ് മുഖ്യമന്ത്രിയായിരുന്ന സോറനെ ഇ.ഡി അടച്ചിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ജനലുകള്‍ ഇല്ലെന്നതു പോകട്ടെ, അവിടേക്കു ഒരു കുഴലിലൂടെയാണ് വായു വരുന്നതു തന്നെ. ഇങ്ങനെ വീര്‍പ്പുമുട്ടി കിടക്കുന്ന സോറനെ ഉറക്കത്തില്‍പ്പോലും സദാ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം ആക്ഷേപമുന്നയിച്ചു.
കഴിഞ്ഞ അഞ്ചു ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന സോറനെ 120 മണിക്കൂറാണ് ഇ.ഡി നിരന്തരം ചോദ്യം ചെയ്തത്.ഫെബ്രുവരി അഞ്ചിന് സോറന് തന്റെ പിന്‍ഗാമിയായ ചമ്പായ് സോറന് നിയമസഭയില്‍ വിശ്വാസ വോട്ട് നേടുന്ന വേളയില്‍ സഭയിലുണ്ടായിരുന്നു. ജെ.എം.എം മുന്നണി 29നെതിരെ 47 വോട്ടുകള്‍ക്ക് സഭയില്‍ വിശ്വാസവോട്ട് നേടുകയുണ്ടായി. തുടര്‍ന്ന് വെളിയിലിറങ്ങിയ ഹേമന്ത് സോറന്, തന്നെ അറസ്റ്റ് ചെയ്തത്.
ദളിതുകളെയും ആദിവാസികളെയും എങ്ങനെയാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. തന്റെ അറസ്റ്റിനു പിന്നില്‍ ഗവര്‍ണറും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അഴിമതി നടത്തിയതായി തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക