മനുഷ്യന്റെ മുഖവുമായി സാമ്യമുള്ള മത്സ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഒറ്റനോട്ടത്തിൽ ആരെയും ഞെട്ടടിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം ?
കരാഞ്ചിയിലെ ഒറ്റപ്പെട്ട ഉഷ്ണമേഖലാ പ്രദേശത്ത് നൈൽ നദിയുടെ ഉറവിടങ്ങളിലൊന്നെന്ന് കരുതപ്പെടുന്ന സംസാര തടാകത്തിൽ അടുത്തിടെ, മനുഷ്യമുഖത്തോട് സാമ്യമുള്ള വിചിത്ര ഇനം മത്സ്യങ്ങളെ കണ്ടെത്തിയെന്നും ഇത് ജല ഗവേഷണ ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയെന്നുമൊക്കെയാണ് പ്രചരിക്കുന്ന വിഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
വൈറൽ വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ നടത്തിയ കീവേഡ് സെർച്ച് ഒരു YouTube വീഡിയോയിലേക്കാണ് വിരൽച്ചുണ്ടിയത്. ‘ഹെഡ്ടാപ്പ് വീഡിയോസ്’ എന്ന ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇത്. ‘ദി ഹ്യൂമൻ ഫെയ്സ്ഡ് ഫിഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോയിലെ വിവരണമനുസരിച്ച്, കരാഞ്ചിയിലെ പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്തെ ‘സംസാര തടാകത്തിൽ’ ശാസ്ത്രജ്ഞർ അടുത്തിടെ വിചിത്ര മത്സ്യങ്ങളെ കണ്ടെത്തി എന്നാണ്.
കൂടുതൽ അന്വേഷണം നടത്തിയതിൽ നിന്നും കരാഞ്ചി എന്ന പ്രദേശത്ത് സംസാര എന്നൊരു തടക്കമില്ലെന്ന് വ്യക്തമായി. അതുമാത്രവുമല്ല ശാസ്ത്രജ്ഞർ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിരുന്നെങ്കിൽ തീർച്ചയായും അതൊരു വർത്തയാകുമായിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്ത വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും തുടർ ചർച്ചകൾ നടക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.
ഈ വീഡിയോ അപ്ലോഡ് ചെയ്ത ചാനലിൽ ഇത്തരത്തിൽ ഗ്രാഫിക്സിന്റെ സഹായത്തോടെ നിർമ്മിച്ച മറ്റു വിഡിയോകളും കണ്ടെത്തി.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമമായി നിർമ്മിച്ചതാണ് വിഡിയോയിലെ ദൃശ്യങ്ങൾ എന്നും മനസിലാക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം