ആവശ്യമായ ചേരുവകൾ
വേവിച്ച് തണുപ്പിച്ച ചോറ് -2 കപ്പ്
തൈര് -2 കപ്പ്
കറിവേപ്പില -2 തണ്ട്
വറ്റൽ മുളക് -2 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്, കടുക്, എണ്ണ -ആവശ്യത്തിന്
കായം -കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ചോറ് നന്നായി വെന്തശേഷം തണുപ്പിച്ചുവെക്കുക.
തൈര് നന്നായി ഉപ്പുചേർത്ത് ഉടച്ച് ചോറിലേക്ക് മിക്സ് ചെയ്യണം. പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത് വഴറ്റുക. ഇത് ചോറിലേക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്താൽ തൈര് സാദം റെഡി.
അച്ചാറോ പപ്പടമോ കൂട്ടി കഴിക്കാം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക