മകളുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹന്‍ദാസ്. സിബിഐ അന്വേഷണം നിരാകരിച്ച വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. ശരിയായ അന്വേഷണത്തിന് കേരളത്തിനു പുറത്തുള്ള ഏജൻസി വേണമെന്ന് കരുതിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകമായതുകൊണ്ടു പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പോലിസിനെ സംരക്ഷിക്കുമെന്നും വന്ദന മാത്രം ഉള്ളില്‍ ആകുന്ന തരത്തിൽ ഡോര്‍ ലോക്ക് ചെയ്തുവെന്നും പോലീസ് ഉള്‍പ്പെടെ തടയാന്‍ ശ്രമിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് പത്തിന് രാത്രിയാണ് പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റ് ഡോ. വന്ദന മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം