RECIPE | ചക്ക പുഴുക്ക്

ആവശ്യമായ ചേരുവകൾ

പഴുക്കാത്ത ചക്ക –  വൃത്തിയാക്കി ചെറുതായി അരിഞ്ഞത്

തേങ്ങ ചിരകിയത് – 1.5 കപ്പ്

ജീരകം – 1/4 – 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

വെളുത്തുള്ളി – 2-3 ചെറുത്

പച്ചമുളക് – 2 – 3 

കറിവേപ്പില – 1 – 2 തണ്ട്

വെളിച്ചെണ്ണ – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

   അരിഞ്ഞു വെച്ചിരിക്കുന്ന ചക്ക  ആവശ്യത്തിന് വെള്ളവും കുറച്ച് കറിവേപ്പിലയും ഉപ്പും ചേർത്ത്  മൂടിവെച്ച് പാകമാകുന്നതുവരെ വേവിക്കുക, ഇടയ്ക്ക് ഇളക്കുക.

    തേങ്ങ മഞ്ഞൾപ്പൊടി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക 

   ചക്ക വെന്തു കഴിയുമ്പോൾ തേങ്ങ അരച്ച മിശ്രിതം ചേർത്ത് കുറച്ച് സമയം വേവിക്കുക. 

   അടുപ്പിൽ നിന്നും വാങ്ങിവെച്ചതിനു ശേഷം കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. 

    മുളകു ചമ്മന്തിയുടെയോ തേങ്ങാ ചമ്മന്തിയുടെയോ മീൻകറിയുടെയോ കൂടെ ചൂടോടെ വിളമ്പുക.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ