RECIPE | സൂപ്പർ ടേസ്റ്റിലൊരു നാടൻ മാമ്പഴ പുളിശ്ശേരി

പഴങ്ങളിലെ രാജാവാണല്ലോ മാമ്പഴം. മാമ്പഴം കൊണ്ട് ഒരു മാമ്പഴ പുളിശേരി തയ്യാറാക്കിയാലോ. നല്ല നാടന്‍ മാമ്പഴമാണ് പുളിശ്ശേരി ഉണ്ടാക്കാന്‍ മികച്ചത്. സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടായ മാമ്പഴപുളിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ 

പഴുത്ത മാങ്ങ – 5 എണ്ണം

തേങ്ങ തിരുമ്മിയത്‌ – 1 മുറി തേങ്ങ

മുളക് പൊടി – ഒരു ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി – അര ടീ സ്പൂണ്‍

തൈര് – 200 മില്ലി

ജീരകം – ഒരു നുള്ള്

കറി വേപ്പില – ഒരു തണ്ട്

വെള്ളം – 150 മില്ലി

ഉപ്പ് – പാകത്തിന്

താളിക്കാന്‍ : – കടുക് – അര ടീ സ്പൂണ്‍

വറ്റല്‍ മുളക് – 3 എണ്ണം

ഉലുവ – ഒരു നുള്ള്

കറി വേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 3 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക.

തേങ്ങ ജീരകവും കറി വേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക.

മാമ്പഴം വെന്തു കഴിയുമ്പോൾ അരപ്പ് ചേർത്ത് ഇളക്കിയതിനുശേഷം തൈര് ഉടച്ചു ചേർക്കുക. തിളക്കാൻ അനുവദിക്കരുത്. നന്നായി ചൂടാകുമ്പോൾ വാങ്ങി വെക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ, വറ്റൽ മുളക് എന്നിവ വറുത്തു കറിയിൽ ചേർക്കുക.

മാമ്പഴ പുളിശ്ശേരി തയ്യാർ 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ