ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലെ വേളോര്‍വട്ടം, കുരുക്കച്ചിറ, ശാസ്താംകവല വാര്‍ഡുകളിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ (അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍) ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷേര്‍ളി ഭാര്ഗവന് നിര്‍വഹിച്ചു. ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനത്തോടെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. പകല്‍ രണ്ടു മുതല്‍ വൈകിട്ട് ഏഴ് വരെ ഒ.പി. സംവിധാനവും ഫാര്‍മസിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
വേളോര്‍വട്ടം ജനകീയ ആരോഗ്യ കേന്ദ്ര ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ശോഭ ജോഷി, ജി. രഞ്ജിത്ത്, മാധുരി സാബു, എ.എസ് . സാബു, ഏലിക്കുട്ടി ജോണ്‍, കൗണ്‍സിലര്‍മാരായ സുജാത സതീഷ്കുമാര്‍, പി. ഉണ്ണികൃഷ്ണന്, ആശ മുകേഷ്, ലിസി ടോമി, ഷീജ സന്തോഷ് , മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കൃഷ്ണപ്രിയ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക