ബ്രെഡ് വാങ്ങാത്ത വീടുകളില്ല. പ്രഭാത ഭക്ഷണമായും മറ്റും ബ്രെഡിന്റെ ഉപയോഗം ഏറെ വർധിച്ച കാലമാണിത്. ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തുന്ന ബ്രെഡ് ആരോഗ്യ ഗുണങ്ങളുള്ളതല്ലെങ്കിൽ അത് ആരോഗ്യം നശിപ്പിക്കുമെന്നതിൽ സംശയമില്ലല്ലോ. അതുകൊണ്ടു തന്നെ വാങ്ങുമ്പോൾ നല്ല ബ്രെഡ് തെരഞ്ഞെടുക്കേണ്ടത് നിർബന്ധമാണ്.
ബ്രൗൺ ബ്രെഡ് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. പാക്കിങ്ങിൽ ചേർത്ത ചേരുവകളിൽ മൈദയുണ്ടോ എന്ന് ശ്രദ്ധിക്കുക. മാത്രമല്ല, whole wheat flour (തവിടു കളയാത്ത ഗോതമ്പ്) ഉള്ള ബ്രൗൺ നോക്കി വാങ്ങുക.
1. ബ്രൗൺ ബ്രെഡിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ധാന്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കും.
2. പ്രമേഹ രോഗികൾക്ക് ബ്രൗൺ ബ്രെഡ് വാങ്ങാം. ബ്രൗൺ ബ്രെഡിൽ അടങ്ങിയ ഫൈബർ ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും.
3. മലബന്ധത്തിന് ആശ്വാസം നൽകും. ബ്രൗൺ ബ്രെഡ് കുടലിലൂടെയുള്ള വസ്തുക്കളുടെ ഒഴുക്ക് വേഗത്തിലാക്കുന്നു. ഹെമറോയ്ഡ് പ്രശ്നങ്ങളും മലബന്ധവും ഉള്ളവർക്ക് ബ്രൗൺ ബ്രെഡ് പരീക്ഷിക്കാം.
4. ബ്രൗൺ ബ്രെഡിൽ അടങ്ങിയ ധാന്യങ്ങൾ സ്ട്രോക്ക് സാധ്യത കുറയ്ക്കും. ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ കെ, ഫൈബർ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാലാണിത്.
5. ധാരാളം വിറ്റാമിനുകൾ ബ്രൗൺ ബ്രെഡിലൂടെ ലഭിക്കും. വിറ്റാമിൻ ഇ, ബി തുടങ്ങിയവ ബ്രൗൺ ബ്രെഡിലൂടെ ലഭിക്കും.
6. ഫൈബർ ധാരാളം അടങ്ങിയതിനാൽ വയർ നിറഞ്ഞ തോന്നലുണ്ടാക്കും. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ബ്രൗൺ ബ്രെഡ് കഴിക്കാം.
7. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണ വസ്തുവായതിനാലാണ് പല വിദഗ്ധരും ശരീരഭാരം കുറയ്ക്കാൻ ഇത് ശുപാർശ ചെയ്യുന്നത്.
8. വൈറ്റ് ബ്രെഡ് കഴിക്കുമ്പോൾ വയറ് വീർക്കൽ അനുഭവപ്പെടുന്നവർക്ക് ബ്രൗൺ ബ്രെഡ് ട്രൈ ചെയ്തു നോക്കാം. വയറ് വീർക്കുന്നതിന് ശമനം ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു