വാഷിങ്ടൻ ∙ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണയിൽനിന്ന് ഒഴിവാകാൻ മുൻ പ്രസിഡന്റ് ആയ തനിക്കു നിയമപരിരക്ഷയുണ്ടെന്ന ഡോണൾഡ് ട്രംപിന്റെ വാദം ഫെഡറൽ അപ്പീൽ കോടതി തള്ളി. നിർണായകമായ ഈ ഉത്തരവോടെ കേസിൽ ട്രംപ് വിചാരണ നേരിടേണ്ട സാഹചര്യമൊരുങ്ങിയെങ്കിലും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാവും. മാർച്ചിൽ ആരംഭിക്കേണ്ട വിചാരണ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ