സാൻ്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര (74) ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. പിനേര അടക്കം നാലുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്ന് ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി. 2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്റായിരുന്നു സെബാസ്റ്റ്യന്‍ പിനേര. ബിസിനസുകാരൻ കൂടിയായ പിനേര, ചിലിയുടെ സാമ്പത്തിക മേഖലയിൽ നിർണായകമായ മാറ്റങ്ങൾ നടപ്പാക്കിയ ഭരണാധികാരിയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ