വാഷിങ്ടൺ: 32,000 കോടി രൂപ ചെലവിൽ ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകൾ (എം.ക്യു9-ബി) മെച്ചപ്പെട്ട സമുദ്ര സുരക്ഷ നൽകുമെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും ഉപകരിക്കുമെന്നും ഈ ഡ്രോണുകളുടെ പൂർണ ഉടമസ്ഥാവകാശവും അമേരിക്ക ഇന്ത്യക്ക് കൈമാറുമെന്നും അറിയിച്ചു.
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയാണ് യു.എസ് പ്രതിരോധ കമ്പനി ജനറൽ അറ്റോമിക്സിൽനിന്ന് ഡ്രോണുകൾ വാങ്ങാനുള്ള ഇടപാട് പ്രഖ്യാപിച്ചത്. ഏറെ ഉയരത്തിൽ പറന്ന് പ്രഹരിക്കാൻ ശേഷിയുള്ള ഡ്രോണുകളിൽ 15 എണ്ണം ഇന്ത്യൻ നാവികസേനക്കും എട്ടുവീതം വ്യോമസേനക്കും കരസേനക്കുമായാണ് നൽകുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ