ഡെറാഡൂൺ: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കിൽ 6 മാസം വരെ തടവെന്ന് ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് ബില്ല്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നൽകേണ്ടിവരും.
പങ്കാളി വിവാഹിതനാണെങ്കിൽ അല്ലെങ്കിൽ മറ്റൊരു ബന്ധമുണ്ടെങ്കിൽ, പങ്കാളിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, നിർബന്ധിച്ചോ വഞ്ചനയിലൂടെയോ പങ്കാളിയെ സമ്മതിപ്പിക്കുന്ന ലിവിംഗ് ബന്ധങ്ങളും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
ലിവ് ഇൻ റിലേഷൻ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാലും മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
ലിവിംഗ് റിലേഷനുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ സ്വീകരിക്കുന്നതിന് ഒരു വെബ്‌സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ലിവിംഗ് രജിസ്‌ട്രേഷൻ അധികൃതർ നിരസിക്കുകയാണെങ്കിൽ രജിസ്ട്രാർ അവനെ / അവളെ കാരണം അറിയിക്കണം.
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ആ ബന്ധം അവസാനിപ്പിക്കണമെങ്കിൽ രേഖാമൂലമുള്ള പ്രസ്താവന ആവശ്യമാണ്. അതിന് ഒരു ഫോർമാറ്റ് തയ്യാറാക്കും. ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങൾ ബോധിപ്പിക്കണം. നിങ്ങൾ അറിയിക്കുന്ന കാരണങ്ങൾ ‘തെറ്റാണ്’ അല്ലെങ്കിൽ ‘സംശയാസ്പദമാണെന്ന്’ രജിസ്ട്രാർക്ക് തോന്നുന്നുവെങ്കിൽ പൊലീസിനെ അറിയിക്കും.
ലിവിംഗ് ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കും, അതായത്, അവർ ‘ദമ്പതികളുടെ’ നിയമാനുസൃത കുട്ടിയായിരിക്കും. വിവാഹിതരായ ആളുകൾക്ക് ജനിക്കുന്ന കുട്ടിയ്‌ക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും ഈ കുട്ടിയ്ക്കും ലഭിക്കും. ‘അവിഹിതം’ എന്ന് പറയാനാകില്ല. എല്ലാ കുട്ടികൾക്കും അനന്തരാവകാശം (മാതാപിതാക്കളുടെ സ്വത്ത് ഉൾപ്പെടെ) തുല്യമായിരിക്കും.
ലിവിംഗ് പങ്കാളി ഉപേക്ഷിച്ചാൽ സ്ത്രീയ്ക്ക് ക്ലെയിം നഷ്ടപരിഹാരം ലഭിക്കും. എല്ലാ പൗരന്മാർക്കും ബാധകമായ പൊതുനിയമമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയവയ്ക്ക് മതത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ ഇല്ല. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തും. എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















