ഇമ്മ്യൂണിറ്റി വർദ്ധിക്കാൻ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?മഞ്ഞൾപാചകത്തിൽ സാധാരണ ഉപയോഗിക്കുന്നതാണല്ലോ മഞ്ഞൾ. കുർകുമിൻ എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിട്ടുള്ളതിനാൽ മഞ്ഞൾ രോഗപ്രതിരോധ ശേഷിയുടെ തോത് വർധിപ്പിക്കും. അണുബാധ തടയാനും ഓക്സ്ഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കുർകുമിന് കഴിവുണ്ട്.
ഇഞ്ചിജിൻഞ്ചറോൾ എന്നാണ് ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റിന്റെ പേര്. ഫ്രീറാഡിക്കൽസിനെ നശിപ്പിക്കാൻ ഇവ സഹായിക്കുന്നു. ഓക്സിഡേഷൻ പ്രവർത്തനം കൂട്ടാനും കാൻസർ പോലെയുള്ള രോഗങ്ങൾക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ് ഫ്രീറാഡിക്കൽസ്.
വെളുത്തുള്ളിവെളുത്തുള്ളിയിൽ അടങ്ങിയ ‘അലിസിൻ’ എന്ന ഘടകം ജലദോഷവും കഫവും ശ്വാസകോശ അണുബാധയും തടയാൻ സഹായിക്കുന്നു എന്ന പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീഗ്രീൻ ടീയിലുള്ള ഫ്ലെവനോയിഡ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും ജലദോഷപ്പനിക്ക് ആശ്വാസം കണ്ടെത്താനും നല്ലതാണ്.
ഓറഞ്ച്വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. വിറ്റാമിൻ സി ഒരു ആന്റി ഓക്സന്റാണ് ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ പെട്ടെന്ന് സുഖപ്പെടുത്താൻ സഹായിക്കുന്നു.
ബദാംരോഗപ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിൻ ഇ ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഒരു പിടി ബാദം ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.
തൈര്ദഹനം നന്നാക്കാൻ മാത്രമല്ല, അണുബാധയിൽനിന്ന് പ്രതിരോധവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളാണ്. തൈരിന്റെ ഉപയോഗം ശരീരത്തിൽ ഇന്റർഫെറോൺസിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. കാൻസർ കോശങ്ങളെയും രോഗാണുക്കളെയും തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് ഇന്റർഫെറോൺ.