വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്’ തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ ഡി പി സിംഗിൽ നിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒ യുമായ കെ പോൾ തോമസ് ഏറ്റുവാങ്ങുന്നു.
സുസ്ഥിര വികസന മേഖലയിൽ ഇസാഫിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ രത്ന കുമാർ, എം എൽ എ മോൻസ് ജോസഫ്, യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുനവർ അലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക