തിരുവനന്തപുരം : കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ അവസരമുള്ളത്.
ഒരു വര്‍ഷമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. മാസം 25000 രൂപ ഹോണറേറിയം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ https://asapmis.asapkerala.gov.in/Forms/Student/Common/3/292 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക