Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

പാകിസ്ഥാനിൽ ഇമ്രാൻ ഖാന് സംഭവിക്കുന്നത് എന്ത് ?| Imran Khan Case | Pakistan

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2024, 04:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാകിസ്താന്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി എട്ടിന് പാകിസ്താന്‍ പോളിങ് ബൂത്തിലേക്ക് കടക്കുമ്പോൾ ഒരു പ്രധാനമന്ത്രിക്ക് പോലും കാലാവധി പൂർത്തിയാക്കാനായിട്ടില്ലായെന്നും വിവാദങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് പോലും പാകിസ്ഥാനിൽ കടന്നുപോയിട്ടില്ലായെന്നും ഓർക്കണം. അതെ ചരിത്രം തന്നെയാണ് മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും ആവർത്തിക്കുന്നത്. 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ഭാര്യ ബുഷ്റ ബീബിക്കും തോഷഖാന അഴിമതിക്കേസിൽ കോടതി 14 വർഷമാണ് കോടതി  കഠിനതടവ് വിധിച്ചത്. സൈഫർ കേസില്‍ 10 വർഷം കൂടി ജയില്‍ ശിക്ഷ ലഭിച്ചു. മത നിയമം പാലിക്കാതെ വിവാഹം കഴിച്ചെന്ന കേസിലും ജയിൽ ശിക്ഷ തന്നെ. 

എന്താണ് ഇമ്രാൻ ഖാനെതിരെയുള്ള തോഷഖാന കേസ് ? 

പാകിസ്താനില്‍ 1974-ല്‍ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന സമ്മാനങ്ങളും അതുപോലെയുള്ള വിലകൂടിയ വസ്തുക്കളും സൂക്ഷിക്കുന്നത്. അതായത് പാകിസ്താനിലെ  ഭരണാധികാരികൾക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊക്കെ, വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, ഗവണ്‍മെന്റുകള്‍, എന്നിവര്‍ നല്‍കുന്ന വിലയേറിയ സമ്മാനങ്ങള്‍ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത് എന്നർത്ഥം. 

അതുകൊണ്ടുതന്നെ ഈ നിയമം ബാധകമാകുന്ന ആളുകള്‍ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനില്‍ അറിയിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ  അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയില്‍ ഏല്‍പ്പിക്കുകയും വേണം. 

ഈ നിയമത്തിൽ ഇളവുള്ളത് പാകിസ്ഥാൻ  പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. അവർക്ക്  30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും. അതും സമ്മാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം അടച്ച് മാത്രമാണ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാനും സാധിക്കുക. എന്നാൽ, പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്കു വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്. 2018-ല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരിക്കെ അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താന്റെ വിവരാവകാശ നിയമപ്രകാരം ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. 

ഇമ്രാന്‍ ഖാന്റെ തോഷഖാന വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതിനെ  തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം ഇത് നല്‍കണമെന്ന് കമ്മീഷന്‍ ക്യാബിനറ്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. എന്നാൽ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. ഇതോടെ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. 

ReadAlso:

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

കേസില്‍ വാദം കേട്ട ഹൈക്കോടതി, ഇമ്രാന്‍ ഖാന്റെ തോഷഖാന വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് 2022 ഏപ്രിലില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍നിന്ന് പുറത്തായി. പാകിസ്താനില്‍ ഭരണമാറ്റം നടക്കുന്നതിനിടയിലാണ് ഇമ്രാന്‍ ഖാന്റെ തോഷഖാന നടപടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്താകുന്നത്. ദേശീയ സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണിത്. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.

പാകിസ്താനില്‍ എല്ലാ വര്‍ഷവും സഭാംഗങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്  ആസ്തി-ബാധ്യതാ കണക്കുകൾ  സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച കത്തില്‍ സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ ഖാൻ സമ്മതിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ വിവിധ രാഷ്ട്രത്തലവന്മാരില്‍നിന്ന് തനിക്ക് ലഭിച്ച നാല് സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ സമ്മതിച്ചത്. എന്നാല്‍, അവയുടെ മൂല്യത്തിന്റെ ഒരു ശതമാനം നല്‍കി സര്‍ക്കാരില്‍നിന്ന് വാങ്ങിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. വില കൂടിയ വാച്ചുകളും പേനയും മോതിരവും ഉള്‍പ്പെടുന്നതായിരുന്നു ആ സമ്മാനങ്ങള്‍. തോഷഖാനയില്‍നിന്ന് 2.15 കോടി രൂപയ്ക്ക് വാങ്ങിയ സമ്മാനങ്ങള്‍ വിറ്റത് വഴി ഏകദേശം 5.8 കോടി രൂപ ലഭിച്ചതായും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

ഇമ്രാൻ ഖാനെതിരെയുള്ള മറ്റൊരു കേസ് ആണ് സൈഫര്‍ കേസ്. ഇമ്രാൻ  പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022  മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ്‌ പത്തു വർഷം ശിക്ഷ വിധിച്ചത്‌. മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും ഈ കേസിൽ ശിക്ഷ ലഭിച്ചു. 

ഇമ്രാൻ ഖാനെതിരെയുള്ള  മറ്റൊരു കേസ് ആണ് മത നിയമം പാലിക്കാതെ വിവാഹം കഴിച്ചുവെന്നത്. ഈ കേസിൽ ഇമ്രാനെയും ഭാര്യ ബുഷറ ബിബിയെയും 7 വർഷത്തേക്കാണു കോടതി ശിക്ഷിച്ചത്. വിവാഹ മോചനത്തിനു ശേഷം വനിതകൾ പിന്തുടരേണ്ട 3 മാസത്തെ കാത്തിരിപ്പു കാലയളവ് (ഇദ്ദ) ബുഷറ പൂർത്തിയാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ബുഷറയുടെ മുൻ ഭർത്താവ് ഖവർ മനേകയാണു പരാതി നൽകിയത്  2018 ജനുവരിയിൽ പ്രധാനമന്ത്രിയാകുന്നതിന് 7 മാസം മുൻപാണ് ഇമ്രാനും ബുഷ്റയും രഹസ്യമായി വിവാഹിതരായത്.  ഇമ്രാൻ ഖാന്റെ  മൂന്നാം വിവാഹമായിരുന്നു ഇത്. 

പാക്കിസ്ഥാനിൽ മേയ് 9ന് ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെതിരെ വിധി പറയാൻ സൈനിക കോടതി തയാറെടുത്തതായി റിപ്പോർട്ടുകളുണ്ട്. മേയിൽ ഇമ്രാനെ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് വൻകലാപമാണ് പാക്കിസ്ഥാനിൽ ഉണ്ടായത്. ഇസ്‍ലാമാബാദിലും ലഹോറിലും റാവൽപിണ്ടിയിലും അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഇമ്രാൻ അനുകൂലികൾ സങ്കർഷം സൃഷ്ടിച്ചിരുന്നു. ഒട്ടേറെ സർക്കാർ  സ്ഥാപനങ്ങളും പൊലീസ് വാഹനങ്ങളും മാധ്യമ സ്ഥാപനങ്ങളും കലാപാനുകൂലികൾ തീയിട്ടിരുന്നു. കലാപത്തിന്റെ  പേരിൽ തന്നെയും പാർട്ടിയെയും ലക്ഷ്യമിട്ടുള്ള നീക്കമാണ് ഉണ്ടാകുന്നതെന്നായിരുന്നു ഇമ്രാന്റെ ആരോപണം.

ഇമ്രാന്റെ പാർട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫിലെ ഒട്ടുമിക്ക  നേതാക്കളും ജയിലിലാണ്. അതുകൊണ്ടുതന്നെ  തിരഞ്ഞെടുപ്പില്‍ പാർട്ടി ദുർബലമാണ്. സ്ഥാനാർഥികള്‍ ചിഹ്നം പോലുമില്ലാതെ സ്വതന്ത്രരായാണ് മത്സരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാൻ മന്ത്രിമാരെ കിട്ടില്ല’; മന്ത്രി കെ രാജൻ | Minister K Rajan Talk about Bharathambha statue

വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു | Cremation of Vipanchika’s baby postponed

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

സംസ്ഥാനത്ത് ആകെ 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും

കുടുംബം മാപ്പ് നൽകിയില്ല; നിമിഷ പ്രിയയുടെ മോചനം; ഇനിയെന്ത്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.