അരികൊമ്പന്റെ കഥ പറയുന്ന കല്ലാമൂല എന്ന സിനിമയുടെ ഓഡിയോ പ്രകാശന കർമ്മം കഴിഞ്ഞു

എസ് 2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ടു മീഡിയയും ഷിബു കൊടക്കാടനും  ചേർന്ന് നിർമിച്ച്  ശ്യംമംഗലത്ത്   കഥയും തിരക്കഥയും ഗാനരചനയും  സംവിധാനവും ചെയ്ത ചിത്രമാണ് കല്ലാമൂല. ശ്യാം മംഗലത്തിന്റെ  വരികൾക്ക് പ്രശാന്ത് മോഹൻ എം പി സംഗീതം നൽകിയിരിക്കുന്നു.

പി.ജയചന്ദ്രൻ ,വിനീത് ശ്രീനിവാസൻ, രേഷ്മ പല്ലവി, കവിത ശ്രീ, എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നടൻ ഹേമന്ത് മേനോൻ ഓഡിയോ പ്രകാശനകർമ്മം നിർവഹിച്ചു.

പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ കടന്നാക്രമണങ്ങള്‍ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. മനുഷ്യൻ പ്രകൃതിയുടെ ശത്രുവായി മാറി കഴിഞ്ഞിരിക്കുന്നു .പ്രകൃതിസമ്പത്തായ  വനങ്ങളും വന്യജീവികളും ഇന്ന് വികസനങ്ങളുടെ പേരില്‍ ഭൂമിയില്‍നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു.മനുഷ്യന്റെ കടന്നുകയറ്റത്തിൽ മൃഗങ്ങളെ പോലും നാടുകടത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

വനവും വന്യജീവികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ഒറ്റയാൾ പോരാട്ടം നടത്തുന്ന മാണിക്കന്റെ കഥ പറയുന്ന ചിത്രമാണ് കല്ലാമൂല.
പുതുതലമുറയുടെ നല്ല നാളേക്ക്വനങ്ങൾ സംരക്ഷിക്കുക…

ഇന്ത്യൻ വോളിബോൾ താരം കിഷോർകുമാർ ചിത്രത്തിൽ ഉടനീളം ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രവുമായി ഉണ്ട്, ശ്രീകാന്ത് നായകനായ,എ വെങ്കിടേഷ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം ഓപ്പറേഷൻ ലൈല എന്ന ചിത്രത്തിലെ ലൈല എന്ന മുഴുനീളൻ കഥാപാത്രം അവതരിപ്പിച്ച  അർപ്പിത രാജൻ. കല്ലാമൂല സിനിമയിൽ  ചിന്നു എന്ന കഥാപാത്രമായി എത്തുന്നു.


പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് സുഭാഷ് സുകുമാരൻ ആണ് വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്.