കോഴിക്കോട്: വടകരയിൽ കടകളുടെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും കവർന്നു. വടകര ചോറോട് ഗെയിറ്റിലെ ആറ് കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപി ആര് സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയുമാണ് കവര്‍ന്നത്. തൊട്ടടുത്ത റിയാസിന്റെ അല്‍ അമീന് ചിക്കന്‍ സ്റ്റാളില്‍നിന്ന് ആയിരം രൂപയും മോഷണം പോയി. മണ്ണില്‍ രാജീവന്റ പലചരക്ക് കടയുടെ പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ചു വാരിയിട്ട് 1,500 രൂപ കവര്‍ന്നു.
സജീവന്റെ ഉടമസ്ഥതയിലുള്ള കെ.എന്‍. ട്രേഡേഴ്സിലും പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന് 1,500 രുപയോളം മോഷ്ടിച്ചു. ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറിക്കടയിലും ത്രീ സ്റ്റാര്‍ മീന്‍ കടയിലും പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ