പ്രോട്ടീൻ പൗഡർ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചാൽ പേശിമുഴുപ്പ് ഉണ്ടാകുമെന്നു കരുതുന്നവരുമുണ്ട്. എന്നാൽ ഇതിനു പ്രോട്ടീൻ പൗഡറിനെക്കാളും നല്ലത് നമ്മുടെ കയ്യെത്തും ദൂരത്തു ലഭിക്കുന്ന ചില ഭക്ഷണങ്ങളാണെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മികച്ച വ്യായാമത്തിനൊപ്പം പോഷകഹാര രീതിയും പിന്തുടരുന്നതാണ് നല്ലത്. അതിലാന്നാണ് മുട്ടയുടെ വെള്ള. സൂപ്പർ ഫുഡായ മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നതിന്റെ നാലു ഗുണങ്ങൾ
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളൻ നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കുട്ടികൾക്ക് ആറുമാസക്കാലം തുടർച്ചയായി മുട്ട കൊടുത്താൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്ന് വാഷിങ്ടൻ സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
പേശി വളർച്ചയ്ക്ക്
പ്രോട്ടീൻ ധാരാളം അടങ്ങിയതിനാല്‍ മുട്ടയുടെ വെള്ള പേശിവളർച്ചയ്ക്ക് ഏറ്റവും മികച്ച ഭക്ഷണമാണ്. പേശികളെ ശക്തപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണമകറ്റാനും മുട്ടയുടെ വെള്ള പതിവായി കഴിക്കാം
അമിതഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
കൊഴുപ്പും കാലറിയും കുറഞ്ഞതും പോഷകസമ്പന്നവുമായതിനാൽ മുട്ടയുടെ വെള്ള വിശപ്പു ശമിപ്പിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു. പൊട്ടലുണ്ടാകുന്നതു തടയാനും ഓസ്റ്റിയോപോറോസിസും തടയാനും എല്ലുകളെ ശക്തിപ്പെടുത്താനും മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം സഹായിക്കുന്നു.