ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്ത്. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ രോഗവിവരം പുറത്തുവിട്ടത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണ് എന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം കാന്‍സര്‍ ആണെന്നോ ഏത് ഘട്ടത്തില്‍ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. 2022 സെപ്റ്റംബർ 8ന് എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് 75കാരനായ ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റത്.
ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചതയാണ് വിവരം. അതേസമയം, ഓഫീസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് തിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം