ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് 10.50 കോടി രൂപ അനുവദിച്ചതായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അറിയിച്ചു. മാവേലിക്കര മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.50 കോടി, മണ്ഡലത്തിലെ തോടുകളുടെ സംരക്ഷണത്തിന് രണ്ട് കോടി, മാവേലിക്കരയില്‍ ഓട്ടിസം സെന്ററിന് കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി, കോട്ടത്തോട് നവീകരണത്തിന് 50 ലക്ഷം, വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി രണ്ട് കോടി, മാവേലിക്കര ഗവ.ടി.ടി.ഐക്ക് കെട്ടിടം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഒരു കോടി, കുളങ്ങളുടെ നവീകരണം 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക