ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായി 25 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചുവെന്ന് സ്ഥലം എം.എല്‍.എ.യായ മന്ത്രി സജി ചെറിയാന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും തുക നീക്കി വച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ ഉപയോഗിച്ച് മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ മാന്നാര്‍ ചെങ്ങന്നൂര്‍ പൈതൃക ഗ്രാമ പദ്ധതിക്കായി 10 കോടി, ഇ.എം.എസ് സ്മാരക എഡ്യൂക്കേഷന്‍ സെന്റര്‍, കീഴ്ച്ചേരിമേല്‍ എല്‍.പി.എസ് കോമ്പൗണ്ടിനായി മൂന്നു കോടി, ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്.ഡി. എഞ്ചിനീയറിംഗ് കോളേജിനു പുതിയ കെട്ടിടത്തിന് രണ്ടു കോടി, ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തുന്നതിന് നവീകരണവും പശ്ചാത്തല സൗകര്യ വികസനത്തിനായി രണ്ടു കോടി, മുളക്കുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മോഡല്‍ സ്കൂള്‍ ആയി ഉയര്‍ത്തുന്നതിന് പശ്ചാത്തല സൗകര്യ വികസനവും നവീകരണത്തിനായി രണ്ടു കോടി, ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ടര്‍ഫ് ആന്‍ഡ് സ്പോര്‍ട്സ് സെന്ററിന് ഒരു കോടി, തിരുവന്‍വണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ടര്‍ഫ് നിര്‍മ്മാണത്തിനായി ഒരു കോടി, ചെങ്ങന്നൂര്‍ ഗവ. ഐടിഐ കെട്ടിടങ്ങളുടെ നവീകരണവും പശ്ചാത്തല സൗന്ദര്യവത്കരണത്തിനായി രണ്ടു കോടി, ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് രണ്ടു കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക