ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തില്‍ തെരുവ് നായ വാക്സിനേഷന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. സരിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആര്. വിനോദ് കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അജിത ശശി, പഞ്ചായത്തംഗം ഗീത കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 രൂപ ചെലവഴിച്ചാണ് വാക്സിനേഷന് നല്‍കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക