രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ തകര്‍ക്കുന്നു എന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. റോഡില്‍ സ്ഥാപിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ ഒരു സംഘം ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങളിലുള്ളത്.
ശരിക്കും എന്താണ് പ്രശ്നം ? രാമഭക്തരായ ബിജെപി പ്രവർത്തകരാണോ പട്ടേലിന്റെ പ്രതിമ തകർത്തത്. യാഥാർഥ്യം എന്താണെന്ന് അന്വേഷിക്കാം.
മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ ഒരു സംഘം ട്രാക്ടര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്. ജനുവരി 24 , 25 തീയതികളിൽ പ്രസിദ്ധീകരിച്ച വാർത്ത റിപ്പോർട്ടുകൾ പ്രകാരം മധ്യപ്രദേശിലെ ഉജ്ജയിനിൽ ദലിത് വിഭാഗവും പട്ടേൽ സമുദായത്തിലെ അംഗങ്ങളും തമ്മിലാണ് സങ്കർഷം ഉണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ഒരു എക്സ് പോസ്റ്റും ലഭിച്ചിട്ടുണ്ട്.
ഭരണകക്ഷിയുമായി ബന്ധമുള്ള പട്ടേൽ വിഭാഗത്തിന് സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കണമെന്നും ദലിതർക്ക് അംബേദ്കറുടെ പ്രതിമ വേണമെന്നുമായിരുന്നു ആവശ്യം. തർക്കഭൂമിയിൽ സർദാർ പട്ടേലിന്റെ പ്രതിമ കണ്ടപ്പോൾ ദലിത് സമുദായാംഗങ്ങൾ അത് തകർക്കുകയായിരുന്നു.
തർക്കമുണ്ടായ സ്ഥലത്ത് ഒറ്റ രാത്രി കൊണ്ട് സ്ഥാപിച്ച പ്രതിമ കണ്ടപ്പോൾ പ്രകോപിതരായ ഇരു സമുദായങ്ങളും തമ്മിൽ ഏറ്റുമുട്ടുകയും, ഏറ്റുമുട്ടൽ കല്ലേറിലേക്കും തീവെപ്പിലേക്കും കടന്നപ്പോൾ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായും ഏറ്റുമുട്ടലിൽ ആർക്കും അപകടമുണ്ടായിട്ടില്ലായെന്നുമാണ് എക്സ് പോസ്റ്റിൽ നിന്ന് ലഭിച്ച വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ നിന്ന് പ്രചരിക്കുന്ന വിഡിയോയ്ക്ക് രാമ ഭക്തരുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും പട്ടേൽ സമുദായവും ദലിത് സമുദായവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്നാണ് പട്ടേല്‍ പ്രതിമ തകർക്കപെട്ടതെന്നും വ്യക്തമായി. ശ്രീരാമഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ തകര്‍ക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം