ആലപ്പുഴ: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവരുടെ നവകേരള കാഴ്ചപ്പാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്ന് വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുകയാണ്. കാര്‍ഷിക മേഖലയിലുള്ളവരുമായുള്ള മുഖാമുഖമാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് രണ്ടിന് പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മുഖാമുഖം പരിപാടിയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 6ന് രാവിലെ 11:30-ന് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ സംഘാടക സമിതി യോഗം ചേരും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക