സോൾ: 2015 ലെ ലയനവുമായി ബന്ധപ്പെട്ട കേസിൽ ആഗോള വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവി ലീ ജയ്–യോങ്ങിനെ (56) കുറ്റവിമുക്തനാക്കി. സാംസങ് ഇലക്ട്രോണിക്സിൽ ലീയുടെ നിയന്ത്രണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് സി ആൻഡ് ടിയും ചെയിൽ ഇൻഡസ്ട്രീസും തമ്മിലുള്ള നിയമവിരുദ്ധ ലയനം നടത്തിയതെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് സോൾ ജില്ലാ കോടതി പറഞ്ഞു. ലീക്ക് 5 വർഷം തടവു ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. സാംസങ്ങിലെ അധികാരക്കൈമാറ്റം സുഗമമാക്കുന്നതിനു ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റിനു വൻ തുക കൈക്കൂലി നൽകിയ കേസിൽ നേരത്തേ ഇദ്ദേഹം 18 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് സർക്കാർ മാപ്പു നൽകി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ