കറാച്ചി: വടക്കൻ പാകിസ്താനിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികൾ 10 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. രണ്ടര മണിക്കൂറിലധികം വെടിവപ്പ് നീണ്ടുനിന്നതായി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ പോലീസ് മേധാവി അക്തർ ഹയാത് ഗന്ധപൂർ എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ചൗധ്വാൻ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിലാണ് 10 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. 30ലധികം ഭീകരർ മൂന്ന് ദിശകളിൽ നിന്ന് ഒരേ സമയം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനിടെ അക്രമികൾ പോലീസ് സ്റ്റേഷന്റെ നിയന്ത്രണം താൽക്കാലികമായി പിടിച്ചെടുത്തു.അതിനിടെ, നിരോധിത ബലൂച് വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ആ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ